Mohanlal's New Look; Lijeesh Kumar's Awesome Reply To Sangeetha <br /> <br />ഒടിയന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട നടന്‍ മോഹന്‍ലാല്‍ അറുബോറനാണെന്നായിരുന്നു അഭിഭാഷകയായ സംഗീത ലക്ഷ്മണയുടെ പ്രതികരണം. മോഹന്‍ലാലിനെ ഇത്ര വിരൂപനായി മുമ്പ് കണ്ടിട്ടില്ലെന്നും സംഗീത പറഞ്ഞിരുന്നു. ഇതിനെതിരേ ആരാധകര്‍ അസഭ്യ വര്‍ഷവുമായി രംഗത്തെത്തിയിരുന്നെങ്കിലും ഇപ്പോഴിതാ കിടിലന്‍ മറുപടി വന്നിരിക്കുന്നു. സംഗീത ലക്ഷ്മണയ്ക്ക് കൊള്ളുന്ന തരത്തില്‍ ഒന്ന്. എഴുത്തുകാരനായ ലിജീഷ് കുമാറിന്റെതാണ് മറുപടി. മോഹന്‍ലാലിനോട് സഹതാപം തോന്നുന്നുണ്ടെന്ന മറ്റൊരു കുറിപ്പ് കൂടി സംഗീത പങ്കുവച്ചിരിക്കുകയാണിപ്പോള്‍. സിനിമാ വിപണന തന്ത്രത്തെ പറ്റി ഓര്‍മിപ്പിച്ചുകൊണ്ടും മോഹന്‍ലാലിനെ പരിഹസിച്ചതിനുള്ള പ്രതികരണമായുമെല്ലാം നല്‍കുന്ന മറുപടി വ്യത്യസ്തമായ പ്രതിഷേധം കൂടി സൃഷ്ടിച്ചെടുക്കുന്നു . ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ... എന്നു പറഞ്ഞാണ് ലിജീഷ് കുമാറിന്റെ പ്രതികരണം തുടങ്ങുന്നത്. 70 മില്യണ്‍ യു.എസ്.ഡോളര്‍ - അതായത് 450 കോടി, എന്തിരന്‍ - 2 വിന്റെ ബഡ്ജറ്റാണിത്. 250 കോടിക്കാണ് ബാഹുബലിയുടെ രണ്ടാം ഭാഗം വന്നത്. 200 കോടിയുടെ പത്മാവതിയാണ് വിവാദത്തില്‍ കിടക്കുന്നതെന്നും ലിജീഷ് സൂചിപ്പിക്കുന്നു.